റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറക്കോട്-കൊടുമണ്‍, ഇവി റോഡ് ഉള്‍പ്പെടെയുള്ള നിരത്തുകളുടെ നവീകരണം വൈകുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത് വിഭാഗം, കിഫ്ബി പ്രതിനിധികളുടെ യോഗം കളക്ടറേറ്റില്‍ ചേരുന്നതിനും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു. പറന്തല്‍ വലിയതോട്, പന്തളം സിഎം ആശുപത്രിക്ക് എതിര്‍വശത്തെ തോട്, പന്തളം തെക്കേക്കര പഞ്ചായത്തിലെ തോലൂഴം പ്രദേശത്തെ തോട് എന്നിവ നിറഞ്ഞ് സമീപത്തെ വീടുകളില്‍ വെള്ളം കയറുന്നതിന് പരിഹാരമായി ആഴം കൂട്ടി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കണം. ഏഴംകുളം പഞ്ചായത്തിലെ കരിഞ്ചേറ്റില്‍…
Read Moreടാഗ്: On Puthenpeedika-Kaipattoor road Elevated Highway Demand: Minister Veena George
പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ എല്‍വേറ്റഡ് ഹൈവേ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്
പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ എല്‍വേറ്റഡ് ഹൈവേ ആവശ്യം: മന്ത്രി വീണാ ജോര്‍ജ് ദേശീയപാത 183-എയുടെ പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണം പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എല്‍വേറ്റഡ് ഹൈവേ ആവശ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയപാത 183-എയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത 183-എയില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുള്ള റോഡിന്റെയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുള്ള റോഡിന്റെയും വികസനത്തിന്റെ രുപരേഖയുടെ തീരുമാനത്തിനായി ജനപ്രതിനിധികള്‍ പങ്കെടുത്ത പബ്ലിക് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൈലപ്രയില്‍ റോഡിന് വീതി കൂട്ടേണ്ടത് അത്യാവശ്യമാണ്. അപകടങ്ങളും തിരക്കും ഒഴിവാക്കാന്‍ ഇവ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടന സമയത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഇലവുങ്കല്‍ ജംഗ്ഷനില്‍ റോഡിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് ആന്റോ ആന്റണി എം.പി…
Read More