എൻഎസ്‌എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു : അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു konnivartha.com : പത്തനംതിട്ട എൻഎസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു. പിരിച്ചു വിട്ട കമ്മറ്റിയിലുണ്ടായിരുന്ന 11 പേരെ ചേര്‍ത്ത് ഒരു അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ടയെ അഡ്ഹോക്ക് കമ്മറ്റിയുടെ ചെയര്‍മാനായും നിയമിച്ചു. “കോന്നി വാര്‍ത്ത ഡോട്ട് കോം ” ഹരിദാസ് ഇടത്തിട്ടയെ ബന്ധപ്പെട്ടു എങ്കിലും ഒരു മീറ്റിങ്ങില്‍ ആയതിനാല്‍ പിന്നീട് തിരികെ വിളിക്കാം എന്ന് അറിയിച്ചു . ഹരിദാസ് ഇടത്തിട്ടയുടെ പ്രതികരണം ലഭിച്ചാല്‍ ഉടന്‍ ആ വാര്‍ത്ത പബ്ലിഷ് ചെയ്യും . കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 ന് തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് കോറം നഷ്ടപ്പെട്ട് ഇല്ലാതായ സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നതെന്ന് യൂണിയന്‍ സെക്രട്ടറി കരയോഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 16 അംഗ കമ്മറ്റിയിൽ…
Read More