എന്‍ എസ് എസ് ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി

  konnivartha.com : കോന്നി അരുവാപ്പുലം മുന്നൂറ്റി ഒന്നാം നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി ആദരിച്ചു .കരയോഗം പ്ര സിഡന്റ് എസ്. ശിവകുമാർ പൊന്നാടയണിയിച്ചു. യൂണിയൻ സെക്രട്ടറിസുനിൽ ,സെക്രട്ടറി രാജപ്പൻനായർ, ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,ഗോപകുമാർ, നാരായണൻനായർ, പ്രകാശ് അമ്പലമഠത്തിൽ,പ്രമോദ്കുമാർ, ഗോപിനാഥൻ നായർ,ഉഷാകുമാരി, ലതകൃഷ്ണകുമാർ, പി വി ബാലകൃഷ്ണപിള്ള, ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു .വനിതാസമാജം പ്രവർത്തകർ മൊമെന്റോ നൽകി ആദരിച്ചു.

Read More

പത്തനംതിട്ടഎന്‍ എസ്സ് എസ്സ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി എൻ. സോമനാഥൻ നായർ അന്തരിച്ചു

എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് പത്തനംതിട്ട കൊടുന്തറ കാർത്തികയിൽ അഡ്വ.സി.എൻ. സോമനാഥൻ നായർ(67)അന്തരിച്ചു. പത്തനംതിട്ട നഗരസഭ മുൻവൈസ് ചെയർമാൻ, പത്തനംതിട്ട ബാർ അസോസ്സിയേഷൻ പ്രസിഡന്റ്, ഭൂപണയബാങ്ക് ഡയറക്ടർബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.റിട്ട.അധ്യാപിക വിമലാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ (യു.കെ.), അപർണ(ബംഗളൂർ)എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട്.

Read More