നോർക്ക റൂട്ട്സ്: വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി

  konnivartha.com : നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ സേവനങ്ങൾക്കോ പദ്ധതികൾക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജൻസികളെയോ നിയോഗിച്ചിട്ടില്ല.   നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകൾ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.   ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള  വെബ്സൈറ്റ് ലിങ്കുകൾ, സാമൂഹിക മാധ്യമ ലിങ്കുകൾ തുടങ്ങിയവയിലും നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് അടക്കമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ…

Read More

പ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം

പ്രശസ്ത ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് തൊഴിലവസരം ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം യു എ ഇയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവൃത്തിപരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്സുമാർക്കാണ് തൊഴിലവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു…

Read More

IMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി

IMPACT KONNIVARTHA.COM  പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍ കൊണ്ട് വന്നത് . പത്തനംതിട്ട ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ കൂടി വിഷയം ഏറ്റ് എടുത്തതോടെ നോര്‍ക്ക റൂട്സ് ഓഫീസ് വിഷയത്തില്‍ പ്രവാസി കാര്യ വകുപ്പ് വേഗത്തില്‍ ഇടപെടുന്നു . നീണ്ട നാളത്തെ കാത്തിരിപ്പിന് ഓടിവിലാണ് നോര്‍ക്ക സെൽ കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിച്ചത്. പ്രവാസികൾ തങ്ങളുടെ നിരവധി ആവശ്യങ്ങൾക്കായി സമീപിക്കുന്ന പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ നിർത്തലാക്കിയത് പ്രവാസികളോടുള്ള വഞ്ചനയാണ് എന്ന് പത്തനംതിട്ട എം .പി പ്രതികരിച്ചു . കേരളത്തിൽ എറ്റവും കുടുൽ പ്രവാസികളുള്ള പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ…

Read More