ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  konnivartha.com; 2025 ഓഗസ്റ്റ് 30-ന് കേരളത്തിലും മണിപ്പൂരിലും 2025 സെപ്റ്റംബർ 21-ന് ത്രിപുരയിലുമായി മൂന്ന് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. മൂന്ന് കേസുകളിലും, കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസ് ഡയറക്ടർ ജനറൽമാർക്ക് നോട്ടീസ് അയച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ നൽകാൻ ആവശ്യപ്പെട്ടു. പടിഞ്ഞാറൻ ത്രിപുരയിലെ ഹെസമാര പ്രദേശത്ത് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച വസ്ത്ര വിതരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, ത്രിപുരയിലെ മാധ്യമപ്രവർത്തകനെ ഒരു കൂട്ടം അക്രമികൾ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിൾ അപഹരിച്ചുവെന്നും റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലായ് ഗ്രാമത്തിൽ പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. എയർ ഗൺ ഉപയോഗിച്ച് അദ്ദേഹത്തിന് രണ്ടുതവണ വെടിയേറ്റു, ഗുരുതരമായി പരിക്കേറ്റു. കേരളത്തിൽ, തൊടുപുഴയ്ക്കടുത്തുള്ള മങ്ങാട്ടുകവലയിൽ എത്തിയപ്പോൾ…

Read More

പത്തനംതിട്ട ലൈംഗിക ചൂഷണം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 30 എഫ്‌ഐആറുകളിലായി 59 പ്രതികകള്‍ ഉണ്ട് . ഇതുവരെയുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇരയായ പെൺകുട്ടിക്കു മനുഷ്യാവകാശലംഘനം നേരിടേണ്ടിവന്നുവെന്ന ഗുരുതരമായ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ, ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എഫ്‌ഐആർ, പെൺകുട്ടിയുടെ ആരോഗ്യം, റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയത്തിൽ പെൺകുട്ടിക്കു നൽകിയിട്ടുള്ള വൈദ്യസഹായം, കൗൺസിലിങ്, നഷ്ടപരിഹാരം എന്നിവയുടെ നിലവിലെ സ്ഥിതി ഉൾപ്പെടുത്തിയ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതീക്ഷിക്കുന്നതായി കമ്മീഷൻ വ്യക്തമാക്കി. 2025 ജനുവരി 15നു വന്ന മാധ്യമ റിപ്പോർട്ടനുസരിച്ച്, നിലവിൽ 18 വയസ്സുള്ള പെൺകുട്ടിയുടെ പരാതിയിൽ നിരവധി പേർ പെൺകുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയയാക്കിയതായി ആരോപണമുണ്ട്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ…

Read More