ശബരിമല വാര്‍ത്തകള്‍ ,വിശേഷം (6/12/2021 )

ശബരിമലയിൽ പടിപൂജ ബുക്കിംഗ് 2036 വരെ;ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ ശബരിമലയിലെ വിശേഷാൽ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോർഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകൾ ആവശ്യപ്രകാരം നടത്തിക്കൊടുക്കും. സന്ധ്യാസമയം പതിനെട്ടാം പടിയിൽ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേൽശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്. ഉദയം മുതൽ അസ്തമയം വരെയുള്ള അതായത് നിർമ്മാല്യം മുതൽ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അർച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാൽ പൂജകൾ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു. മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ…

Read More