ബ്രിട്ടനിൽ കോവിഡ് പുതിയ വകഭേദവും: ലാംബ്ഡ ബ്രിട്ടനിൽ കൊവിഡ് ഡെൽറ്റ ബാധിച്ചുള്ള കേസുകളിൽ വൻ വർധന. യു.കെ. ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 46% വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡ (Lambda സി.37)യെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായും പിഎച്ച്ഇ അറിയിച്ചു. ഫെബ്രുവരി 23 നും ജൂൺ 7 നും ഇടയിൽ ആറ് ലാംബ്ഡ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോർ, തെക്കേ അമേരിക്ക, അർജന്റീന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനിൽ ലാംഡ വേരിയൻറ് ഒന്നിലധികം…
Read More