നവകേരള സദസ്സ് : പത്തനംതിട്ട ജില്ലയിലെ സമഗ്ര വാര്‍ത്തകള്‍ ( 16/12/2023 )

  www.konnivartha.com നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ നവകേരള സദസ്സിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ് നടക്കുന്ന വേദിക്കരികിലായി നിവേദനം നല്‍കുന്നതിന് 20 കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ക്രമതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. പരാതി എഴുതി നല്‍കുന്നതിനായി ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകളും പ്രവര്‍ത്തിക്കും. എല്ലാ നിവേദനങ്ങളും നേരിട്ട് സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂ. മെഡിക്കല്‍ ടീമും സജ്ജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ നവകേരസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും 16…

Read More