Nehru Trophy Boat Race: Hattrick By Pallathuruthy Boat Club, Wins 68th Edition Of event konnivartha.com /ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്. കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയ്യപുരം ചുണ്ടനും പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും എത്തി. അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്. മൂന്ന്, നാല് ഹീറ്റ്സുകളില്‍നിന്ന് ഒരു ചുണ്ടനും ഫൈനില്‍ എത്തിയില്ല. അതേസമയം അഞ്ചാം ഹീറ്റ്സില്നിന്നും വീയ്യപുരം, നടുഭാഗം ചുണ്ടനുകള്‍…
Read More