konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…
Read Moreടാഗ്: nda
നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 72 മന്ത്രിമാര്‍
ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും കാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായിഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള കാബിനെറ്റ്…
Read Moreഎൻഡിഎ കക്ഷിനേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു
എൻഡിഎ കക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും.ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജന സേനാ നേതാവ് പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെ പി നഡ്ഡയ്ക്ക് ഏക്നാഥ് ഷിൻഡെയുടെ ശിവസേന കത്ത് കൈമാറി. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജനസേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും
Read More28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി.പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം വീണു. മലപ്പുറം കരുളായി ചക്കിട്ടാമല സീറ്റ നിലനിർത്തുകയും കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം തുടരാം. എൽഡിഎഫും എൻഡിഎയും ഓരോ സീറ്റുകളാണ് ആകെ പിടിച്ചെടുത്തത്. എൽഡിഎഫ് പതിനാല് സീറ്റുകൾ നിലനിർത്തിയപ്പോൾ യുഡിഎഫിന് അഞ്ചും എൻഡിഎക്ക് ഒരു സീറ്റിലും തുടരാനായി. പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക്…
Read More