നവകേരളസദസ് : പന്തളം തെക്കേക്കര പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു

  konnivartha.com: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനു പഞ്ചായത്തുതല സംഘാടകസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തുഹാളില്‍ നടന്ന രൂപീകരണ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേപ്രസാദ് ചെയര്‍മാനും, സെക്രട്ടറി കൃഷ്ണകുമാര്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍ അദ്ധ്യക്ഷരും, സ്ഥാപന മേധാവികള്‍ കണ്‍വീനര്‍മാരായി ഉപസമിതികളും രുപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് റാഹേല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി വിദ്യാധരപണിക്കര്‍,എന്‍ കെ ശ്രീകുമാര്‍, പ്രീയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, പൊന്നമ്മ വര്‍ഗീസ്,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, സെക്രട്ടറി കൃഷ്ണകുമാര്‍, സഹകരണബാങ്ക് പ്രസിഡന്റുമാര്‍, സ്ഥാപനമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Read More