സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നു

  konnivartha.com /America:  കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30-ലധികം പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചർച്ചയിൽ ബിസിനസ്സ് പ്രമുഖർക്ക് പുറമേ, നാസ പ്രതിനിധികൾ, അമേരിക്കൻ ചിന്തകർ, ഫെഡറൽ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ഭൗമ നിരീക്ഷണത്തിനായി NISAR [നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ] എന്ന പേരിൽ ഒരു സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാൻ-1,…

Read More

ചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു . നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും

ചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു . നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും —————————————————————————————– 2020 ൽ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മാർസ് റോവറിൽ ” കോന്നി വാർത്ത ” യുടെ പേരും എത്തുന്നു . ഇന്ത്യയിൽ നിന്നും പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് “കോന്നി വാർത്ത “. ചൊവ്വയിലേക്ക് മനുക്ഷ്യരെ എത്തിക്കാനുള്ള പദ്ധതിയാണ് മാർസ് റോവറിലൂടെ നാസ ലക്ഷ്യമിടുന്നത് . എല്ലാവർക്കും ചൊവ്വയിലേക്ക് പോകാൻ കഴിയില്ലെങ്കിലും ചൊവ്വയിൽ എത്തുന്ന റോവറിലെപ്രത്യേക ഭാഗത്തു മൈക്രോ ഷിപ്പിൽ പേരുകൾ ആലേഖനം ചെയ്യും . പേരുകൾ ചേർക്കുന്ന തീയതി ഈ മാസം 30 നു അവസാനിക്കും . “കോന്നി വാർത്തയുടെ “പേര് രജിസ്റ്റർ ചെയ്തതോടെ ബോർഡിങ് പാസ്സ് നാസ അയച്ചുതന്നു . ഇന്ത്യയിൽ നിന്ന് ഇതുവരെ 12 .5 ലക്ഷം ആളുകൾ…

Read More