പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ (മേയ് 17) രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍. രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡ്. യുവാക്കളിലെ ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും സെമിനാര്‍ ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ യുവാക്കളിലെ ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. നാറാണംമൂഴി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.…
Read More