konnivartha.com : എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്‌സ് പി. തോമസിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ജില്ലാ ഐടി കോ- ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭൂനികുതി, തദ്ദേശ സ്ഥാപന നികുതികള്‍ എന്നിവ അടയ്ക്കുന്നതിനുള്ള ലിങ്കുകളും വിവിധ പോര്‍ട്ടലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്കുകളും ആപ്പിലുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. എന്റെ ജില്ല ആപ്പിലൂടെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേയ്ക്ക് വിളിക്കാനും കഴിയും. അതിനുശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍…
Read More