‘മൻ കി ബാത്തിന്റെ’ 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27-04-2025) konnivartha.com;എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഇന്ന് ‘മൻ കി ബാത്തി’നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്…
Read More