കര്‍ക്കിടക വാവിനെ വരവേറ്റ് കൂണുകള്‍ മുളച്ചു പൊന്തി : നാളെ കര്‍ക്കിടക വാവ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കിടക വാവിനെ വരവേറ്റ് കൂണുകള്‍ മുളച്ചു പൊന്തി . കര്‍ക്കിടക വാവും കൂണും തമ്മില്‍ ബന്ധമുണ്ട് . പെരുമഴക്കാലമായാണ് കര്‍ക്കിടകത്തെ കണ്ടിരുന്നത് . കര്‍ക്കിടക വാവിന് തലേ ദിവസം ഉള്ള ഇടിയോടെ ഉള്ള മഴ തോരുമ്പോള്‍ കൂണുകള്‍ മുളച്ചു പൊന്തും . ഈ കൂണുകള്‍ ശേഖരിച്ച് മണ്‍മറഞ്ഞ പൂര്‍വികരുടെ ഓര്‍മ്മ പുതുക്കി അവര്‍ക്കുള്ള പിണ്ഡമായി സമര്‍പ്പിച്ചി രുന്നു എന്ന് പഴമക്കാര്‍ അവരുടെ പഴമയുടെ അറിവുകള്‍ അയവിറക്കുന്നു . കാലത്തിന്‍റെ കുത്തൊഴിക്കില്‍ മണ്ണില്‍ കീടനാശിനികളുടെ അമിത ഉപയോഗം കൂടിയതോടെ കൂണുകള്‍ കുറഞ്ഞു .ഇതോടെ ചോറില്‍ പിണ്ഡം ഉരുട്ടി വെക്കുന്ന ആചാരത്തിന് തുടക്കമായി എന്നാണ് പറയുന്നത് . കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി .…

Read More