കര്‍ക്കിടക വാവിനെ വരവേറ്റ് കൂണുകള്‍ മുളച്ചു പൊന്തി : നാളെ കര്‍ക്കിടക വാവ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കിടക വാവിനെ വരവേറ്റ് കൂണുകള്‍ മുളച്ചു പൊന്തി . കര്‍ക്കിടക വാവും കൂണും തമ്മില്‍ ബന്ധമുണ്ട് . പെരുമഴക്കാലമായാണ് കര്‍ക്കിടകത്തെ കണ്ടിരുന്നത് . കര്‍ക്കിടക വാവിന് തലേ ദിവസം ഉള്ള ഇടിയോടെ ഉള്ള മഴ തോരുമ്പോള്‍ കൂണുകള്‍ മുളച്ചു പൊന്തും . ഈ കൂണുകള്‍ ശേഖരിച്ച് മണ്‍മറഞ്ഞ പൂര്‍വികരുടെ ഓര്‍മ്മ പുതുക്കി അവര്‍ക്കുള്ള പിണ്ഡമായി സമര്‍പ്പിച്ചി രുന്നു എന്ന് പഴമക്കാര്‍ അവരുടെ പഴമയുടെ അറിവുകള്‍ അയവിറക്കുന്നു . കാലത്തിന്‍റെ കുത്തൊഴിക്കില്‍ മണ്ണില്‍ കീടനാശിനികളുടെ അമിത ഉപയോഗം കൂടിയതോടെ കൂണുകള്‍ കുറഞ്ഞു .ഇതോടെ ചോറില്‍ പിണ്ഡം ഉരുട്ടി വെക്കുന്ന ആചാരത്തിന് തുടക്കമായി എന്നാണ് പറയുന്നത് .

കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി . നിലമുളപ്പന്‍, അരിക്കൂണ്‍, പെരുംകൂണ്‍ എന്നിവയാണ് മുളച്ചു പൊന്തുന്നത്‌ .നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ യാണ് ഭൂമിക്കു മേല്‍ കൂണുകള്‍ കാണുന്നത് .മഴയ്ക്ക് ഒപ്പം ചെറിയ ഇടി കൂടി ഉണ്ടെങ്കില്‍ കൂണ്‍ ചാകരയാണ് .ഇടി വെട്ടിയാല്‍ കൂണ്‍ മുളക്കും എന്നതിന് ശാസ്ത്രീയ വശം കണ്ടെത്തി ഇല്ലെങ്കിലും പഴമയുടെ തുടിതാളം ഇടിക്കും മഴക്കും കൂണിനും മാറ്റി വെക്കാന്‍ കഴിയില്ല

.ചപ്പു ചവറും മരവും കാലങ്ങളായി ഭൂമിക്കടിയില്‍ കിടന്നു ദ്രവിച്ചാണ് കൂണുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നത് .മുള വന്നാല്‍ ഉടന്‍ പറിച്ചെടുത്തു ഉടനെ തന്നെ പാകം ചെയ്യണം .കുട വിടര്‍ന്നാല്‍ പുഴുക്കള്‍ ധാരാളം ഉണ്ടാകും .ഉടന്‍ തന്നെ പാകം ചെയ്താലേ ഗുണങ്ങള്‍ ലഭിക്കൂ.റാന്നി ,കോന്നി വനത്തില്‍ കൂണുകള്‍ മുളച്ചതായി കോന്നി വന ഭാഗത്തെ കൊക്കാത്തോട്‌ കാട്ടാത്തിയിലെ മലപണ്ടാര വിഭാഗത്തിലെ ആദിവാസികള്‍ പറയുന്നു .

ഉള്‍ കാട്ടില്‍ ആണ് പെരുംകൂണ്‍ മുളച്ചത് .അരിക്കൂണ്‍,നിലമുളപ്പനും ഉണ്ടായി .മുന്‍പ് നാട്ടില്‍ പുറങ്ങളില്‍ പോലും കൂണുകള്‍ മുളച്ചിരുന്നു.എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് രാസ വസ്തുക്കള്‍ വളമായി ഇടാന്‍ തുടങ്ങിയപ്പോള്‍ കൂണുകളും മുളക്കാതെ ആയി . കൂണ്‍ കൃഷിക്ക് വെളിച്ചവും ,മണ്ണും വേണ്ടാത്ത അവസ്ഥ ഉണ്ടായി .ചകിരിയോ ,വൈക്കോലോ ഉണ്ടെങ്കില്‍ കൃത്യമമായി കൂണുകള്‍ ഉത്പാദിപ്പിക്കാം എന്ന് കണ്ടെത്തിയതോടെ സ്വാഭാവിക കൂണുകള്‍ തേടിയുള്ള യാത്രകള്‍ ഇല്ലാതെയായി .പണ്ട് രാവിലെ ഒരു ചാക്കും എടുത്ത് പറമ്പിലേക്ക് ഇറങ്ങിയാല്‍ ഒരു ചാക്ക് കൂണുകള്‍ കിട്ടിയിരുന്നു .കൂണിലുള്ള മാംസ്യം എളുപ്പം ദഹിക്കും . കൊഴുപ്പും അന്നജവും ഇല്ല . പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും വരെ ഉപയോഗിക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് കൂണ്‍. വിറ്റാമിന്‍ സി, ഡി, ബി6, റിബോഫ്‌ളാവിന്‍, നിയാസിന്‍ എന്നിവയും കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയുടെ ലവണങ്ങളും കൂണിലുണ്ട്.വിഷ കൂണും വനത്തില്‍ വളര്‍ന്നു നില്‍ക്കുന്നു .മരണം വരെ സംഭവിക്കാവുന്ന വിഷ കൂണുകള്‍ ഉണ്ട് .ലഹരി യുണ്ടാകുന്ന മാജിക്ക് കൂണുകള്‍ വരെ ഉണ്ട് .ഭംഗിയുള്ള ആകൃതി ,വര്‍ണ്ണ നിറം ഉള്ള കൂണുകള്‍ മിക്കതും വിഷം ഉണ്ട് .മുറിച്ചു വച്ചാല്‍ നിറം മാറിയാല്‍ വിഷ കൂണ്‍ ആണ് .കൂണില്‍ മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്‌താല്‍ നീല നിറം വരുന്നു എങ്കില്‍ വിഷമാണ് . വിടര്‍ന്ന കൂണുകളില്‍ ദ്രവം കണ്ടാല്‍ അതും ഭക്ഷ്യ യോഗ്യമല്ല.തണ്ടടക്കം പാകം ചെയ്യാം .തോരന്‍ ,കറികള്‍ എന്നിവ രുചികരമാണ് .ക്യാന്‍സറിനെ തടയാന്‍ ഉള്ള കഴിവ് കൂണിനു ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!