ശനിയാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം

  konnivartha.com : മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളയാന്‍ തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു.   All COVID restrictions to be lifted in Maharashtra from April 2, mask not mandatory Maharashtra Health Minister Rajesh…

Read More

പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ

13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും.   ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം. Government today named 13 cities that are likely to see the launch of 5G services in…

Read More

ഗണേഷ് ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മുംബൈയിൽ ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു

ഗണേഷ് ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മുംബൈയിൽ ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു . “കോന്നി വാർത്തഡോട്ട് കോം ” മുംബൈ ബ്യൂറോ: മാസങ്ങളായി നീണ്ട ഗണേശ ഉത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് മഹാരാഷ്ട്രയിൽ വിവിധ ഇടങ്ങളിൽ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷ യാത്ര നടന്നു . മുംബൈ നഗരത്തിൽ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങൾ എഴുന്നെള്ളിച്ചു . വലിയ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമഞ്ജനം ചെയ്‌താൽ പാരിസ്ഥിതിക ദോഷം ചെയ്യുമെന്ന് കണ്ടതിനാൽ സർക്കാർ നിരോധിച്ചിരുന്നു . ചെറിയ ഗണേശ വിഗ്രഹങ്ങൾ ആണ് ഇക്കുറി എഴുന്നള്ളിച്ചത് . മലയാളികൾ ഏറെ തിങ്ങി പാർക്കുന്ന മുംബൈയിൽ ഉല്ലാസ് നഗർ മുതൽ നരിമാൻ പോയിന്റ് വരെയുള്ള സ്ഥലങ്ങളിൽ ഗണേശ വിഗ്രഹ ഘോഷ യാത്ര നടന്നു . മഹാരാഷ്ട്രയിൽ വിവിധ സ്ഥലങ്ങളിൽ ഭക്തിയോടെ നടന്ന ഗണേഷ് വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ അനേകായിരം എത്തി…

Read More