WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു

konnivartha.com:ആഗോള സർഗാത്മക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായ WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു. വേവ്സ് 2025 വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറി സുജാത സൗണിക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജുവും ചേർന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, അതിഥി സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കിക്കൊണ്ട്, ഈ പരിപാടി ഒരു നാഴികക്കല്ലാക്കി മാറ്റുന്നതിന് മഹാരാഷ്ട്ര സർക്കാർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഈ ആഗോള ഉച്ചകോടിക്കായി ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കാൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ശ്രീമതി സുജാത സൗണിക് നിർദ്ദേശിച്ചു. ഉച്ചകോടിയുടെ വിജയത്തിനായി ഓരോ സർക്കാർ വകുപ്പും സുഗമമായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. “മാധ്യമ, വിനോദ മേഖലയ്ക്കുള്ള…

Read More