പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 02/02/2024 )

പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും പി എം വിശ്വകര്‍മ ജില്ലാ കമ്മിറ്റി കണ്‍വീനറുമായ പി എന്‍ അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എല്‍എസ്ജിഡി ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ വിനീത സോമന്‍ അപേക്ഷയുടെ ഒന്നാം ഘട്ടം പരിശോധനയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പങ്കിനെകുറിച്ചും ജില്ലാ കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍ രണ്ടാം ഘട്ട പരിശോധനയെയും…

Read More