വായനോത്സവം സംഘടിപ്പിച്ചു

  konnivartha.com: പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വായനാലോകത്ത് വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. മലയാളികള്‍ ഉള്ളകാലം വരെ അദ്ദേഹത്തിന്റെ ഓര്‍മ നിലനില്‍ക്കും. വായിക്കാനും പഠിക്കാനും കിട്ടുന്ന അവസരം പാഴാക്കാത്തവരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്നും എം പി പറഞ്ഞു. പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ സഹരണത്തോടെയാണ് സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. എസ് സി ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.…

Read More

ബ്ലോക്ക് മെമ്പര്‍ ഇടപെട്ടു : മണ്ണീറയിലെ ബി എസ് എന്‍ എല്‍ കവറേജ് വിഷയത്തില്‍ പരിഹാരമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണീറ ഉൾപ്പെടുന്ന പ്രദേശത്ത് ബി എസ് എന്‍ എല്‍ മൊബൈല്‍ ടവര്‍ കവറേജുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പരിഹാരമാകുന്നു . കോന്നി അതുമ്പുംകുളം ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ പ്ലാവിളയില്‍ എം പി ആന്‍റോ ആന്‍റണിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും എം പിയുടെ നിര്‍ദ്ദേശപ്രകാരം ബി എസ് എന്‍ എല്‍ ജി എം നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമം തുടങ്ങി . മണ്ണീറ ഉള്‍പ്പെടുന്ന വനാന്തര ഗ്രാമത്തില്‍ മൊബൈല്‍ കവറേജ് കുറവായതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ടവറിന്‍റെ പ്രവർത്തനവും നിലയ്ക്കുന്നു. ജനറേറ്റർ സംവിധാനം കൂടി ഉൾപ്പെടുത്തിയാൽ ഈ വിഷയത്തിന് പരിഹാരമാകും എന്ന് ബ്ലോക്ക് മെമ്പര്‍ ചൂണ്ടി കാണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പരിഹാരമാകുമെന്ന് ബി എസ് എന്‍ എല്‍…

Read More