കോന്നി മണ്ഡലത്തിലെ 6000 ത്തിലധികം കർഷകർക്ക് പട്ടയം ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ മലയോര പട്ടയ വിതരണം വേഗത്തിലാക്കും.തീരുമാനം റവന്യൂ-വനം മന്ത്രിമാർ പങ്കെടുത്ത് നടന്ന ഉന്നതതല യോഗത്തിൽ .6000 ത്തിലധികം കർഷകർക്ക് പട്ടയം ലഭിക്കുമെന്ന് – അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ (www.konnivartha.com ) കോന്നി വാര്‍ത്ത ഡോട്ട് കോം :മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കർഷകർക്ക് പട്ടയ വിതരണം നടത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രിമാർ പ്രത്യേക യോഗം വിളിച്ച് മലയോര പട്ടയപ്രശ്നം അവലോകനം ചെയ്തത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകർഷകർക്കാണ് പട്ടയം ലഭിക്കാനുള്ളത്. 1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്.…

Read More