KONNI VARTHA.COM : കോന്നിയിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോന്നി എം എൽ എ അഡ്വ ജനീഷ് കുമാറിന്‍റെ യുവ പദ്ധതിയുടെ ഭാഗമായിട്ടാണ് കോന്നിയില്‍ കേരള സംസ്ഥാന യുവജന കമ്മീഷൻ ആഭിമുഖ്യത്തില്‍ക്യാമ്പ് സംഘടിപ്പിച്ചത്. “കരിയർ എക്സ്പോ 22 പത്തനംതിട്ട” എന്ന തൊഴിൽ മേള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ സൗജന്യമായി രജിസ്റ്റർ ചെയ്താണ് പങ്കെടുത്തത്. നിരവധി കമ്പനികൾ പങ്കെടുത്ത കരിയർ എക്സ്പോ തൊഴിൽ മേളയിൽ 700 ലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. യൂത്ത് കമ്മീഷൻ വെബ്സൈറ്റ് മുഖാന്തിരംനേരിട്ട് മേളയിൽ അപേക്ഷ നൽകിയവരെ കൂടാതെ സ്പോട്ട് രെജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികളും പങ്കെടുത്തു. എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് കമ്മീഷൻ അംഗം പി എ സമദ് അധ്യക്ഷനായി.കോന്നി ബ്ലോക്ക് പഞ്ചായത്ത്…
Read More