കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല ടി.പി.ആര് കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കര്‍ശന നിയന്ത്രണം തുടരും കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടി.പി.ആര്) കൂടുതലുള്ള പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ തീരുമാനം അറിയിച്ചത്. പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട് , പള്ളിക്കല്‍ എന്നീ പത്ത് പഞ്ചായത്തുകളിലും പന്തളം…
Read More