പത്തനംതിട്ട ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ക്കായി ഇലന്തൂര്‍, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി, കോയിപ്രം, അടൂര്‍ എന്നിവിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ ഭരണകേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത്, ഹെല്‍ത്ത് വിഭാഗം, ജില്ലാ ലേബര്‍ വിഭാഗം എന്നിവരുടെ മേല്‍നോട്ടത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഈ സെന്ററുകളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. അതത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളിലേക്കു ഭക്ഷണം ഉള്‍പ്പെടെ ജനകീയ ഭക്ഷണശാലകളാണു നല്‍കുക. ഇലന്തൂര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി അതിഥി തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍…
Read More