കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

  konnivartha.com: സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ വൈദ്യുതിയുടെ 30% മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്പാദന മേഖലയില്‍ ശ്രദ്ധേയമായ നീക്കം നടത്തി. 555 മെഗാവാട്ടിന്റെ അധിക ഉത്പാദനശേഷി കൈവരിക്കാന്‍ സാധിച്ചു. ഇതില്‍ ജലവൈദ്യുതി പദ്ധതികള്‍ 38.5 മെഗാവാട്ടും ബാക്കി പാരമ്പരേതര ഊര്‍ജ പദ്ധതികളുമാണ്. 106 മെഗാ വാട്ട് പദ്ധതികള്‍ ഡിസംബറിനു മുമ്പ് പൂര്‍ത്തിയാക്കും. ജലവൈദ്യുത പദ്ധതികള്‍ക്ക് ധാരാളം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ജലവൈദ്യുതിയില്‍ 1569 മെഗാവാട്ട് പുതിയ പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പമ്പ്ഡ് സ്റ്റോറേജ് സാധ്യതയും…

Read More