മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഇടമൊരുങ്ങുന്നു:പുനരധിവാസത്തിന് നാല് ഏക്കര്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഒ. ആര്. കേളു മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സ്ഥലം ഒരുക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു. മൂഴിയാറിലെ മലമ്പണ്ടാരം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കെഎസ്ഇബിയുടെ കൈവശമുള്ള വനം വകുപ്പിന്റെ നാല് ഏക്കര്‍ ഭൂമി ലഭ്യമാക്കും. പട്ടികവര്‍ഗ വകുപ്പും കെഎസ്ഇബിയും വനംവകുപ്പും ഇത് സംബന്ധിച്ച് കരാര്‍ തയ്യാറാക്കും. വര്‍ഷങ്ങളായി വനാന്തരത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഉപജീവനവും അടിസ്ഥാന സൗകര്യവും വകുപ്പ് ഉറപ്പാക്കും. നിലവില്‍ ശബരിഗിരി പദ്ധതിയോടനുബന്ധിച്ച് കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് മുമ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. വനവകാശനിയമ പ്രകാരം 38 കുടുംബങ്ങള്‍ക്ക് ലഭിച്ച ഒരേക്കര്‍…
Read Moreടാഗ്: moozhiyar
പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരൻ പിടിയിൽ
konnivartha.com: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്. മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം.കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Read Moreമൂഴിയാര്‍ : തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും
konnivartha.com: പത്തനംതിട്ട മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി. പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുൻപേ തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ മൂഴിയാറിൽ ചേർന്ന യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ…
Read Moreമൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം
konnivartha.com : മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. എസ്. സുധീറിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. മൂഴിയാർ മലമ്പണ്ടാര കോളനി സന്ദർശിച്ച് അന്തേവാസികളുമായി സംസാരിച്ച് നിലവിലെ സ്ഥിതി ഡയറക്ടർ വിലയിരുത്തി. കോളനി നിവാസികളുടെ വൈദ്യുതി കുടിശിക അടയ്ക്കുവാനുള്ള നിർദേശവും ജില്ലാ പട്ടിക വർഗ വികസന ഓഫീസർക്ക് നൽകി. തുടർന്ന് പ്ലാപ്പള്ളി, മഞ്ഞത്തോട് കോളനികളും സന്ദർശിച്ചു. ഇന്നലെ രാവിലെ ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലും ഡയറക്ടർ സന്ദർശിച്ചു.
Read More