konnivartha.com: ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൌൺ ഹാളിൽ എത്തിച്ചേരുമ്പോൾ ജില്ലാ പ്രസിഡന്റ് വിഷ്ണു പി വി പതാക ഉയർത്തുന്നത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കും. തുടർന്ന് Application of Genetics and Molecular Genetics in Laboratory Practice എന്ന വിഷയത്തിൽ ഡോക്ടർ. ദിനേശ് റോയ് ഡി ക്ലാസ്സ് നടത്തുന്നു. തുടർന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി കെ രജീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമവും ടെക്‌നിഷ്യന്മാരുടെയും ലാബുകളുടെയും നിലനിൽപ്പും എന്ന വിഷയത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് ബിജോയ്…
Read More