konnivartha.com: കോന്നി : കലഞ്ഞൂർ ഗവ.സ്കൂളിൽ നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികൾ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തികരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. കലഞ്ഞൂർ ഗവ. സ്കൂളിൽ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നത്തിനായി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കലഞ്ഞൂർ ഗവ. എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണത്തിനായി 1.20 കോടി രൂപ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തി നിലവിൽ ഒരു നില റൂഫ് കോൺക്രീറ്റ് ഘട്ടത്തിൽ എത്തിയിട്ടുണ്ട്.6 ക്ലാസ്സ് മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം,7 ടോയ്ലെറ്റ്കൾ എന്നിവയാണ് ഉൾപെടുത്തിയിട്ടുള്ളത്. നിലവിൽ 577 കുട്ടികൾ എൽ പി സ്കൂളിൽ പഠിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം പണി പൂർത്തികരിക്കുന്നതിന് 2 കോടി രൂപയും ബി ഹയർ സെക്കന്ററി ഫിസിക്സ്,…
Read More