പുതിയ വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു

  konnivartha.com: തപാൽ ഓഫീസുകളെന്നാൽ ഇപ്പോൾ പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും മാത്രമല്ലെന്നും പേയ്‌മെന്റ് ബാങ്കുകൾ, സേവിംഗ്‌സ് ബാങ്കുകൾ, ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ എന്നിവയും കൂടിയായി അവ വികസിച്ചിരിക്കുകയാണെന്നും കേന്ദ്ര ഗ്രാമവികസന, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി. പുതുതായി നിർമ്മിച്ച വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണുകളുടെ യുഗത്തിൽ തപാൽ വകുപ്പ് തകർച്ച നേരിടുന്ന സാഹചര്യത്തിലും, പോസ്റ്റ് ഓഫീസുകളെ എങ്ങനെ പുതിയ രൂപത്തിലേക്ക് മാറ്റാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തപാൽ വകുപ്പിനെ ഒരു ആഗോള ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ആശയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നു പോലും പോസ്റ്റ് ഓഫീസുകൾ വഴി അത് തടസ്സമില്ലാതെ ചെയ്യാൻ കഴിയുമെന്ന് ഡോ. പെമ്മസാനി പറഞ്ഞു.…

Read More

അത്യന്തം വേദനാജനകം: കുവൈറ്റ് തീപിടുത്തത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കുവൈത്തിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില്‍ മരിച്ചത്. സഹിക്കാന്‍ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്ടാക്ട് നമ്പര്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്‌ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.…

Read More

കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നടപ്പാലങ്ങള്‍ നിര്‍മിക്കും

  konnivartha.com : മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഒറ്റപ്പെട്ടു പോകുന്ന ആദിവാസി കോളനികളായ കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നദിക്ക് കുറുകെ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് വിദഗ്ധ സംഘം എത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഈ പ്രദേശങ്ങളില ജനങ്ങള്‍ നിരന്തരം ഒറ്റപ്പെട്ടുപോകുന്ന വിഷയം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തതിനെ തുടര്‍ന്നാണ് നടപടി. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് എസ്റ്റിമേറ്റുകള്‍ എടുത്തിരിക്കുന്നത്. മൂന്നുവശവും ശബരിമല വനത്താലും ഒരു വശം പമ്പാ നദിയാലും ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനികളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലി മണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍മൂഴിയും. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇവിടങ്ങളിലേക്കുള്ള യാത്രാ മാര്‍ഗമായ കോസ്‌വേകള്‍ മൂടുകയും പിന്നീട് ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട്…

Read More

ജെസിഐ യുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം അഡ്വ. കെ. യു.ജനീഷ് കുമാർ എം എല്‍ എ ക്ക്

  konnivartha.com : ലോകത്തെ ഏറ്റവും ബ്രഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രേഷ്ഠ  പുരസ്കാരത്തിന് കോന്നി എം എല്‍ എ അഡ്വ. കെ യു.ജനീഷ് കുമാര്‍  അർഹനായി. കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കര്‍മ്മ മേഖലയില്‍  നിസ്തുലമായി   പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം ,പൊതുമരാമത്ത് ദുരിതാശ്വാസം  , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ജെ സി ഐ ഇന്ത്യ മേഖല 22 ഈ അവാർഡ് നിർണ്ണയിക്കുന്നത്.   കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യൂത്ത് ഐക്കൺ…

Read More

തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി

  KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ…

Read More