രാജ്യത്ത് അടുത്തിടെ ഉണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിലും, വരാനിരിക്കുന്ന വേനൽക്കാലം കണക്കിലെടുക്കുമ്പോഴും, ഉയർന്ന ചൂട്, അറ്റകുറ്റപ്പണികളുടെ അഭാവം, ചികിത്സ കേന്ദ്രങ്ങളിലെ വയറിങ്ങുകളിൽ ഉണ്ടാകാനിടയുള്ള ഉയർന്ന ലോഡ് എന്നിവ കാരണം ഷോർട്ട് സർക്യൂട്ട്കളോ,അത് മൂലമുള്ള തീപിടുത്തങ്ങളോ ഉണ്ടാകരുതെന്നും ആളുകളുടെ ജീവൻ അടക്കമുള്ളവ നഷ്ടമാകുന്നില്ല എന്നത് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി. പൊതു-സ്വകാര്യ മേഖലയിലെ ആരോഗ്യ പാലന കേന്ദ്രങ്ങളിൽ, പ്രത്യേകിച്ചും കോവിഡ്-19 ചികിത്സാ കേന്ദ്രങ്ങളിൽ തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഉറപ്പാക്കാൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകണമെന്നും നിർദേശത്തിൽ പറയുന്നു . അതത് സംസ്ഥാനങ്ങളിലെ ആരോഗ്യ പാലന കേന്ദ്രങ്ങളിലും, ആശുപത്രികളിലും അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാണ് എന്നത് ഉറപ്പാക്കുന്നതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കണമെന്നും, ഇതിനായി ആരോഗ്യ-വൈദ്യുതി-അഗ്നി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അവലോകന യോഗം നടത്തണമെന്നും സംസ്ഥാനങ്ങളോടും…
Read More