മലയാലപ്പുഴയിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

    konnivartha.com; മലയാലപ്പുഴയിലെ പുതിയ ബസ് സ്റ്റാന്‍ഡിന്റെയും റോഡുകളുടേയും നിര്‍മാണം പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മലയാലപ്പുഴ ബസ്സ് സ്റ്റാന്‍ഡിന്റെയും മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ, വെട്ടൂര്‍ -കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡുകളുടെയും നിര്‍മാണോദ്ഘാടനം മലയാലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ പ്രയോജനമാകും. മലയാലപ്പുഴ ജംഗ്ഷനില്‍ പഴയ എല്‍.പി സ്‌ക്കൂള്‍ കെട്ടിടം നിന്നിരുന്നിടത്താണ് ബസ് സ്റ്റാന്‍ഡ്. കാഞ്ഞിരപ്പാറയില്‍ നിന്നും വെട്ടൂര്‍ ജംഗ്ഷനില്‍ എത്തുന്ന അഞ്ച് കിലോമീറ്റര്‍ 6.2 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. മണ്ണാറക്കുളഞ്ഞി-പുതുക്കുളം റോഡ് 3.5 കി.മീറ്ററോളം ദൂരം 4.5 കോടി രൂപ ചെലവില്‍ നവീകരിക്കും. ആറു മീറ്റര്‍ ശരാശരി വീതിയില്‍ ബി.എം ബി.സി നിലവാരത്തിലേക്ക് റോഡ് മാറും. റോഡ് വികസനത്തില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടന്നു. വിവിധ റോഡുകള്‍ക്കായി 35000 കോടി…

Read More