പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 

പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു    പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി  KONNIVARTHA.COM : പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ കോള്‍ഡ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങള്‍ക്കായി ഇനി ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരശ്രീ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സേവനങ്ങള്‍ കര്‍ഷകരുടെ വിരല്‍തുമ്പില്‍ എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ക്ഷീര കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലേക്ക് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ക്ഷീരസംഘങ്ങളിലെ പാലിന്റെ അളവും കര്‍ഷകര്‍ നല്‍കുന്ന പാലിന്റെ ഗുണവും പോര്‍ട്ടലിലൂടെ കൃത്യമായി അറിയാം. അടുത്തിടെ ഉണ്ടായിട്ടുള്ള പ്രകൃതിദുരന്തങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞത്. പ്രകൃതിദുരന്തത്തില്‍…

Read More