konnivartha.com: ഷൊർണൂർ ജംഗ്ഷനെയും നിലമ്പൂർ റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതുതായി ആരംഭിച്ച മെമു സർവീസ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വി. കെ. ശ്രീകണ്ഠൻ എം പി , മമ്മിക്കുട്ടി എം എൽ എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ജോർജ് കുര്യൻ പറഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം ഈ പുതിയ മെമു സേവനം, പ്രാദേശിക കണക്റ്റിവിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്രാനുഭവം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷൊർണൂർ-നിലമ്പൂർ സെക്ഷനിലെ ദൈനംദിന യാത്രക്കാർക്ക് ഈ മെമു സർവീസ് സൗകര്യപ്രദവും ആശ്രയിക്കാവുന്നതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും.…
Read More