കോന്നി വാര്‍ത്ത : മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. മൈലപ്ര-പഞ്ചായത്ത് പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മേക്കൊഴൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന്റെ പൂര്‍ത്തീകരണത്തോടുകൂടി ഇടക്കര-മേക്കൊഴൂര്‍ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിച്ചേരാന്‍ സാധിക്കുകയുംചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് ഓണ്‍ലൈനിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൈലപ്ര-പഞ്ചായത്ത് പടി -മേക്കൊഴൂര്‍-ഇടക്കര റോഡാണു നാടിനു സമര്‍പ്പിച്ചത്. സംസ്ഥാന പാതയായ പുനലൂര്‍- മൂവാറ്റുപുഴ റോഡിനേയും പത്തനംതിട്ട ജില്ലയിലെ ആദ്യ കിഫ്ബി പദ്ധതിയായ മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കുമ്പഴ-മൈലപ്ര പ്രദേശവാസികള്‍ക്ക് പത്തനംതിട്ട ടൗണില്‍ പ്രവേശിക്കാതെ കോഴഞ്ചേരി ഭാഗത്തേക്ക് എത്തിച്ചേരുതിന് ഈ റോഡ് സഹായകമാകും. മൈലപ്ര-…
Read More