സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മീര കൃഷ്ണ നവോദയയില്‍ ദേശീയതലത്തില്‍ ഒന്നാമത്

    konnivartha.com : ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ പത്തനംതിട്ട വെച്ചൂച്ചിറ നവോദയയിലെ മീര കൃഷ്ണ 500 ല്‍ 497 മാര്‍ക്കോടെ നവോദയയില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തി. പത്തനംതിട്ട ഇടപ്പാവൂര്‍ ശ്രീനിലയത്തില്‍ രാധാകൃഷ്ണന്‍ നായരുടെയും രാജിയുടെയും മകളാണ് മീര കൃഷ്ണ. ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം മികച്ച വിജയം നേടി. പത്ത്, പന്ത്രണ്ട് സയന്‍സ് ക്ലാസുകളില്‍ 100 ശതമാനം വിജയം നേടി. പത്താം ക്ലാസില്‍ മീര കൃഷ്ണ (497/500), അഭിനവ് ലാല്‍ (489/500), ആല്‍ബി കെ അബ്രഹാം (481/500) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസ് സയന്‍സില്‍ ആര്‍ദ്ര റേച്ചല്‍ ജോസ് (478/500), ആര്‍ച്ച എല്‍സ ജോസ് (476/500), ജെഫിന്‍ ജോജി (470/500) എന്നിവരും കോമേഴ്സില്‍ അമീന സുധീര്‍ (461/500), ഷാരോണ്‍ എസ്…

Read More