കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നു , കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

konnivartha.com: സ്വതന്ത്രവും നീതിപൂര്‍വ്വവുമായ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ അസാധ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര മന്ത്രി ഡോ.രാജ് കുമാര്‍ രഞ്ജന്‍ സിംഗിന് നിവേദനം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ മന്ത്രിയെ സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ ബി.വി, എക്സിക്യുട്ടീവ്‌ അംഗം അജിതാ ജെയ്ഷോര്‍  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവാ പാലസിലെത്തി നേരില്‍ക്കണ്ടാണ് നിവേദനം നല്‍കിയത്. സൈബര്‍ പോരാളികളുടെ ഹീനമായ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ ഇരയായിക്കൊണ്ടിരിക്കുന്നു . കായികമായിപ്പോലും ആക്രമിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൌനാനുവാദത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. ഏതു നിമിഷവും തങ്ങള്‍ ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം.   കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം. കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ അടിയന്തിര നടപടി…

Read More