കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ നിയമനത്തിന് അധ്യപകരുടെയും ജീവനക്കാരുടെയും പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ ഒന്‍പതിന് നടക്കും. 16 ന് – പി ജി ടി(ഇംഗ്ലീഷ്, ഹിന്ദി, മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കോമേഴ്‌സ്, എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ടി ജി ടി(ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മാത്ത്‌സ്, സയന്‍സ്(ബയോളജി), സോഷ്യല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നിവയുടെ അഭിമുഖമാണ് നടക്കുക. 17 ന് പ്രൈമറി ടീച്ചേഴ്സ്, നഴ്സ്, കൗണ്‍സിലര്‍, യോഗ പരിശീലകന്, മലയാളം ഇന്‍സ്ട്രക്ടര്‍, ഡോക്ടര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖവും നടക്കും. വിശദ വിവരങ്ങള്‍ https://kollam.kvs.ac.in സൈറ്റില്‍ ലഭിക്കും.
Read More