പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം

പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു konnivartha.com : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചു വരെ. ഇ.സി.ജി ടെക്‌നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, റിസപ്ഷനിസ്റ്റ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത പ്ലസ് ടുവും ഡി.സി.എയും, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. ഫോണ്‍: 04734-223236. ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതിവിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍കാലിക നിയമനം…

Read More