നിരവധി തൊഴില്‍ അവസരം ( 02/03/2023)

ഫാർമസിസ്റ്റ് ഒഴിവ്         തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ  സ്വീകരിക്കും. വിശദ വിവരങ്ങൾ www.rcctvm.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചു കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃകാ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർ, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വിദ്യാഭ്യാസ യോഗ്യതകൾ അടക്കമുള്ള  കൂടുതൽ വിവരങ്ങൾ www.keralasamakhya.org. ൽ ലഭിക്കും. ഫോൺ: 0471-2348666. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ…

Read More