കോന്നി കേന്ദ്രീകരിച്ചു നിരവധി സിനിമകളുടെ ചിത്രീകരണം വരുന്നു

  konnivartha.com : കോന്നിയും സമീപ പ്രദേശങ്ങളും കൂട്ടി യോജിപ്പിച്ച് കൊണ്ട് നിരവധി സിനിമകളുടെ ചിത്രീകരണം അടുത്ത മാസത്തോടെ തുടങ്ങും . പ്രമുഖ താരങ്ങള്‍ വരെ അണിനിരക്കുന്ന സിനിമകളുടെ ചിത്രീകരണം ആണ് നടക്കുന്നത് . ആറു സിനിമകളുടെ ചിത്രീകരണത്തിനു വേണ്ടി അണിയറയില്‍ തയാര്‍ എടുപ്പുകള്‍ നടക്കുന്നു . മാളികപ്പുറം സിനിമയുടെ വന്‍ വിജയത്തോടെ കോന്നി സിനിമാ മേഖലയുടെ ഐശ്വര്യ സ്ഥലമായി മാറി . നേരത്തെ പാലക്കാട് ആയിരുന്നു ആ സ്ഥലം .അവിടെ ചിത്രീകരിച്ച ഒട്ടു മിക്ക സിനിമയും വിജയം കണ്ടിരുന്നു . സിനിമാക്കാര്‍ക്ക് ഇടയിലെ വിശ്വാസം ഇപ്പോള്‍ കോന്നിയായി . വലിയ ചിലവില്ലാതെ കോന്നിയില്‍ ചിത്രീകരണം നടത്താം എന്ന കാഴ്ചപ്പാടില്‍ ആണ് നിര്‍മ്മാണ കമ്പനികള്‍ . ലൊക്കേഷനില്‍ സ്വാഭാവിക അന്തരീക്ഷം ഉണ്ട് . ഒന്നും നിര്‍മ്മിച്ച്‌ എടുക്കേണ്ട കാര്യം ഇല്ല .പ്രമുഖ കമ്പനികള്‍ കോന്നി കേന്ദ്രീകരിച്ചു സിനിമ…

Read More