സ്റ്റാഫ് നഴ്‌സ് കരാർ നിയമനം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ…
Read More