അപേക്ഷ ക്ഷണിച്ചു സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയ്ക്ക് www.kepco.co.in, www.kepconews.blogspoc.com എന്നിവ സന്ദർശിക്കുക. ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിൽ അധ്യാപക ഒഴിവ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.…
Read More