നിരവധി തൊഴില്‍ അവസരങ്ങള്‍ ( 18/11/2022)

ഡെമോൺസ്‌ട്രേറ്റർ നിയമനം   കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076. വാക്ക്-ഇൻ-ഇന്റർവ്യൂ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന…

Read More