നിരവധി തൊഴില്‍ അവസരങ്ങള്‍ ( 05/04/2023)

സിഎംഎഫ്ആർഐ:  ജൂനിയർ റിസർച് ഫെലോ ഒഴിവ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 31,000 രൂപയും എച്ച്.ആർ.എ.യും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും [email protected]  എന്ന വിലാസത്തിൽ ഏപ്രിൽ 13 ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).   ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സയന്റിഫിക് ഓഫീസർ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/…

Read More