konnivartha.com/ തണ്ണിത്തോട് : മനുഷ്യ-വന്യജീവി സംഘർഷം മൂലം ജീവിതം ദുരിതപൂർണ്ണമായി മാറിയ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആൻ്റോ ആൻ്റണി എം.പി യുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് എന്നിവ ചെയ്യുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി അറിയിച്ചു. നിലവിൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തൂക്കിയിടുന്ന വേലി (Hanging fencing) സ്ഥാപിക്കുന്നതിന് കരാർ ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൂടാതെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സോളാർ ഫെൻസിങ് വലിയ്ക്കുന്നതിനും കിടങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അവയുടെ ഉപയോഗം കാര്യക്ഷമമാക്കുവാനും ആൻ്റോ ആൻ്റണി എംപിയുടെ നിർദ്ദേശം പരിഗണിച്ച് ഡി എഫ് ഒ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ മുണ്ടോംമൂഴി മണ്ണീറ റോഡിലെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയ പ്രദേശത്ത് വശം കെട്ടി സംരക്ഷക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ്…
Read Moreടാഗ്: manneera
തണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു
konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത് ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സമയങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നത് പതിവാണ്. എന്നാൽ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ഒരു പോരായ്മയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാതിരുന്നതിനാലും ഇവിടെ നിർമ്മാണങ്ങൾ നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടായി. സിബി നെടുംപുറം എന്ന വ്യക്തി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുവാൻ…
Read Moreടൂറിസ്റ്റുകള്‍ക്ക് സ്വാഗതം ;പക്ഷെ മാലിന്യം വലിച്ചെറിയരുത്
കോന്നി:ഇക്കോ ടൂറിസ ത്തിന്‍റെ ഭാഗമായ അടവി യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് .ഇഷ്ടം പോലെ വന ഭംഗി നുകര്‍ന്ന് കുട്ട വഞ്ചി സവാരി നടത്തിക്കോ പക്ഷെ മാലിന്യങ്ങള്‍ വലിച്ചെറിയരുത് ,ഇതിന് പ്രത്യേക കുട്ട വച്ചിട്ടുണ്ട് .മാലിന്യം ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കണം എന്നും ,മദ്യ പാനവും പുകവലിയും പാടില്ല എന്നും ,ഗ്രാമവും നീര്‍ച്ചാലുകളും വൃത്തിയായി സൂഷിക്കണം എന്നും ഉള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മാലിന്യ നിക്ഷേപത്തിന് കൊട്ട വച്ച് കൊണ്ട് ക്ലബ് മാതൃകയായി . കോന്നി തണ്ണിതോട് മണ്ണീറ യിലെ മാത്യു പി എസ് മെമ്മോറിയല്‍ ക്ലബ് ആണ് പരിസര ശുചീകരണത്തിനു വേണ്ടി മുന്നില്‍ ഉള്ളത് .അടവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ആറ്റില്‍ കുട്ട വഞ്ചി സവാരി ഉണ്ട് .വിദേശികളും സ്വദേശി കളുമായി അനേക ആളുകള്‍ ഇവിടെ എത്തുന്നു .പ്ലാസ്റ്റിക് മാലിന്യം അടക്കം വലിച്ചെറിയുന്നു .വന വുമായി…
Read More