പ്രധാന പെരുന്നാള്‍ 9,10 നും സുറിയാനി സഭ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും. konnivartha.com/ മഞ്ഞിനിക്കര; പരിശുദ്ധനായ മോര് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. സഭയിലെ എല്ലാ പള്ളികളിലും കൊടിയേറ്റ് ചടങ്ങു നടത്തും . ഈ വര്‍ഷത്തെ പെരുന്നാളിന് സുറിയാനി സഭയുടെ തലവന്‍ അന്തിയോക്യയിലെ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയന് പാത്രിയര്‍ക്കീസ് ബാവായും , ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റിയും , മലങ്കര മെത്രാപ്പോലീത്തയുമായ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയിലെ എല്ലാ തിരുമേനിമാരും , രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും. ഫെബ്രുവരി 4- തീയതി മഞ്ഞിനിക്കര ദയറാധിപന്‍ മോര് അത്താനാസിയോസ് ഗീവര്‍ഗ്ഗീസ്, കൊല്ലം…
Read More