മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവംബർ 18 മുതൽ മണ്ഡല പര്യടനവും ബഹുജന സദസും

  konnivartha.com: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും.   നവംബർ 18നു കാസർഗോഡ് നിന്നാണ് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയെ സംബന്ധിച്ചു പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ പരിപാടിക്കു നേതൃത്വം വഹിക്കണം.…

Read More