മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപ കടന്നു

രണ്ടാം ത്രൈമാസത്തിലേയും അര്‍ധ വര്‍ഷത്തിലേയും റെക്കോര്‍ഡ് പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപ കടന്നു   konnivartha.com; കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. എന്‍ബിഎഫ്സി മേഖലയിലെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും വേഗത്തില്‍ മൂല്യം ലഭ്യമാക്കുന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രകടനങ്ങളിലൊന്നാണിത്.   2025 ജൂണ്‍ 9നാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള വെറും അഞ്ചു മാസങ്ങള്‍ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു കൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വര്‍ണ പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തോടെ മുത്തൂറ്റ് ഫിനാന്‍സ് വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും…

Read More