ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത

നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒഇടി പരീക്ഷയില്‍ ബ്രിട്ടനില്‍ വീണ്ടും ഇളവ് വരുത്തി ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. നഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ ലഭ്യമാക്കാന്‍ യോഗ്യാതാ മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എം.എം.സി.) ബ്രിട്ടനിലെ ജോലിക്ക് നഴ്‌സിങ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ (ഒഇടി) റൈറ്റിങ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബിഗ്രേഡ് സിപ്ലസ് ആക്കി കുറച്ചാണ് ഇന്നലെ എംഎംസി ഉത്തരവിറക്കിയത്. ഇതോടെ റൈറ്റിങ് മൊഡ്യൂളില്‍ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് യുകെ ജോലി സ്വപ്നം എളുപ്പമാകും. ഇന്നലെ നടന്ന എന്‍എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായത്. 2017 മുതലാണ് ഐഇഎല്‍ടിഎസിനൊപ്പം ഒഇടിയും പ്രവേശന മാനദണ്ഡമായി എന്‍എംസി അംഗീകരിച്ചത്. റീഡിങ്, റൈറ്റിങ്, സ്പീക്കിങ്,…

Read More